അഞ്ചുവയസുകാരന് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു
10:23 PM Oct 01, 2022 | Deepika.com
പെര്‍ള: അഞ്ചുവയസുകാരന് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. വര്‍ഷങ്ങളായി അബുദാബിയില്‍ താമസിക്കുന്ന ബദിരംപള്ളയിലെ സമദ്-സഫ്റീന ദമ്പതികളുടെ ഏക മകന് സഹീന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമസസ്ഥലത്തുവച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.