മണ്ണാർക്കാട്: മാളിക്കുന്നിൽ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച. ഞറളത്ത് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ നിന്നാണ് പണം കവർന്നത്. സമീപവാസിയും ക്ഷേത്ര ജീവനകാരനുമായ രാജൻ പൊതുവാൾ പുലർച്ചെ മൂന്നുമണിക്ക് ക്ഷേത്രകുളത്തിൽ കുളിക്കാനായി എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ പിൻവശത്തുള്ള ബൾബ് തെളിയാത്തതായി ശ്രദ്ധയിൽപ്പെട്ടത്.
പിൻവശത്തെ വാതിലും തുറന്ന നിലയിലായിരുന്നു. തുടർന്ന് രാജൻ പൊതുവാൾ ക്ഷേത്രം കഴകംകാരനായ ഹരിദാസനെയും ക്ഷേത്ര കമ്മിറ്റി അംഗമായ വിജയകുമാറിനെയും വിവരം അറിയിച്ചു. ഇവർ ക്ഷേത്രത്തിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ചുറ്റന്പലത്തിനകത്തെയും പുറത്തെയും രണ്ടു വീതം ഭണ്ഡാരങ്ങൾ തകർത്തു. കൗണ്ടറിലെ മേശയുടെ ലോക്കറും തകർത്തിട്ടുണ്ട്. പിൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയ നിലയിലായിരുന്നു. നവീകരണം നടക്കുന്നതിനാൽ പണിശാലയിൽ ഉണ്ടായിരുന്ന ഉളി ഉപയോഗിച്ചാണ് മേശയും വാതിലും തകർത്തത്. 2000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം കമ്മിറ്റിയുടെ പരാതിയിൽ നാട്ടുകൽ പോലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
അധ്യാപക നിയമനം
പാലക്കാട്: ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് കരാറടിസ്ഥാനത്തിൽ സ്പെഷൽ എഡ്യുക്കേറ്ററുടെ ഇന്റർവ്യൂ മൂന്നിന് രാവിലെ 10ന് പറളി ബിആർസിയിൽ (എടത്തറ ജിയുപിഎസ്) നടക്കും. യോഗ്യരായവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ആർസിഐ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പുകളും സഹിതം നേരിട്ടെത്തണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോണ്: 0491 2505995.
ക്ഷേത്രഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്നു
12:49 AM Oct 01, 2022 | Deepika.com