പാലക്കാട്: നഗരത്തിൽ താമസിക്കുന്ന സ്ത്രീകൾക്കും വീട്ടമ്മമാർക്കും സാന്പത്തിക സ്വാതന്ത്ര്യം നേടുന്നതിനായി ഇൻഷ്വറൻസ് ഏജന്റുമാരാകാൻ പരിശീലനം നൽകാൻ നിവ ബുപ ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതി. 2027 ആകുന്പോഴേക്കും ഏകദേശം 1,100 ഏജന്റുമാരെ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് നിവ ബുപ ഹെൽത്ത് ഇൻഷ്വറൻസ് റീട്ടെയിൽ സെയിൽസ് ഡയറക്ടർ അങ്കുർ ഖർബന്ദ പറഞ്ഞു. അതിന്റെ ഭാഗമായാണ് കന്പനി വനിതകൾക്ക് ബിസിനസ് അവസരം ഒരുക്കുന്നത്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പാലക്കാട്ടെ 6000ൽപ്പരം ആളുകൾക്ക് ആരോഗ്യ പരിരക്ഷ നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രദേശത്തുള്ള 20 നെറ്റ് വർക്ക് ഹോസ്പിറ്റലുകളിൽ ഉപഭോക്താക്കൾക്ക് കാഷ്ലെസ് ആശുപത്രിവാസം ലഭിക്കും. കൂടാതെ രാജ്യത്തുടനീളമുള്ള 8800ൽ പരം ആശുപത്രികളിലും പ്രവേശനമുണ്ടെന്ന് അധികൃതർ അറിയിച്ചു.
വീട്ടമ്മമാർക്കു പരിശീലനം
12:48 AM Oct 01, 2022 | Deepika.com