ആ​റു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​ന് 24 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

12:43 AM Oct 01, 2022 | Deepika.com
കാ​സ​ര്‍​ഗോ​ഡ്: ആ​റു​വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മാ​താ​വി​ന്‍റെ ര​ണ്ടാം ഭ​ര്‍​ത്താ​വി​നെ 24 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 48 കാ​ര​നാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി(​ഒ​ന്ന്) ജ​ഡ്ജ് എ. ​മ​നോ​ജ് വി​വി​ധ പോ​ക്സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.
2016 ഏ​പ്രി​ല്‍ മാ​സ​ത്തി​ലാ​ണ് ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് അ​ന്ന​ത്തെ കു​മ്പ​ള ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന വി.​വി മ​നോ​ജാ​ണ്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.