കാഞ്ഞങ്ങാട്: സന്നദ്ധരക്ത ദാന ദിനാചരണത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് മാതൃകാ പ്രവര്‍ത്തനവുമായി ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജീവനക്കാര്‍. ജില്ലാ ആശുപത്രിയിലെ രക്തബാങ്കില്‍ ജീവനക്കാര്‍ രക്തദാനം നടത്തി.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട 15 ജീവനക്കാരാണ് രക്തദാനം ചെയ്തത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയാരോഗ്യ ദൗത്യം, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി.രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസറും ടി.ബി ഓഫീസറും കൂടിയായ ഡോ.ടി.പി.ആമിന അധ്യക്ഷത വഹിച്ചു. "ന്നാ താന്‍ കേസ് കൊട് ഫെയിം' പി.പി. കുഞ്ഞിക്കൃഷ്ണന് മുഖ്യാതിഥിയായി.
ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ. മോഹനന്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.എ. മുരളിധര നല്ലൂരായ, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.ഗീത ഗുരുദാസ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.നിമ്മി ജോണ്‍ രക്തദാനത്തെ സംബന്ധിച്ച് ക്ലാസെടുത്തു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ്.സയന നന്ദിയും പറഞ്ഞു.
രക്തദാനത്തിലൂടെ മാതൃകയായി മെഡിക്കല്‍ ഓഫീസ് ജീവനക്കാര്‍
12:43 AM Oct 01, 2022 | Deepika.com