ഭീമനടി: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയും തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും വെസ്റ്റ് എളേരി പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും ഭീമനടിയിൽ നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ഭീമനടി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിൽ സമാപിച്ചു.
മാർച്ച് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രവി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ.തങ്കച്ചൻ, മോളിക്കുട്ടി പോൾ, അംഗങ്ങളായ ടി.വി.രാജീവൻ, എൻ.വി.പ്രമോദ്, ഇ.ടി. ജോസ്, ടി.ജെ. ജയിംസ്, എൻ. ഷരീഫ്, എം.വി. ലിജിന, ശാന്തി കൃപ, ബിന്ദു മുരളീധരൻ, ഓമന കുഞ്ഞിക്കണ്ണൻ, സിഡിഎസ് ചെയർപേഴ്സൺ സൗദാമിനി വിജയൻ എന്നിവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചിൽ പ്രതിഷേധമിരന്പി
12:43 AM Oct 01, 2022 | Deepika.com