ചിറ്റാരിക്കാല്‍: സ്കൂളുകളില്‍ ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെകെസിവൈഎം തോമാപുരം ശാഖയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല തെളിച്ചു. ക്രൈസ്തവര്‍ക്ക് വിശുദ്ധ കുര്‍ബാനയും സണ്‍ഡേ ക്ലാസുകളും ഉള്‍പ്പെടെയുള്ള മതപരമായ ചടങ്ങുകളില്‍ തടസം സൃഷ്ടിക്കുന്ന വിധത്തില്‍ നാളെ പ്രവൃത്തിദിവസമാക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധമറിയിച്ചത്.
തോമാപുരം ഫൊറോന സഹ വികാരി ഫാ. സെബാസ്റ്റ്യന്‍ തെങ്ങുംപള്ളില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം തോമാപുരം ശാഖ പ്രസിഡന്റ് ജോസഫ് ജോയി ഇലഞ്ഞിമറ്റത്തില് അധ്യക്ഷത വഹിച്ചു.
ആനിമേറ്റര്‍ ഷിജിത്ത് കുഴുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്തു ഇടകര മൈലിക്കല്‍, ജിസ്ബിന്‍ പുതിയാപറമ്പില്‍, ജോസ് കെ. ജോണി കൊടിയംകുന്നേല്‍, അരുണ്‍ ചിലമ്പട്ടശേരി, വിവേക് പുതുമന, മാനുവല്‍ ചൂരപൊയ്കയില്‍, മെബിന് നമ്പിയാമഠം, എബിന് പാതിപുരയിടം എന്നിവര്‍ നേതൃത്വം നല്കി.
വെള്ളരിക്കുണ്ട്: കെസിവൈഎം വെള്ളരിക്കുണ്ട് യൂണിറ്റ് പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഫൊറോന വികാരി ഡോ.ജോണ്സണ് അന്ത്യാംകുളം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ലൂയി ബെന്‍ ഒഴുകയില്‍ അധ്യക്ഷത വഹിച്ചു.
പരിപാവനമായ ഞായറാഴ്ച ആചരണങ്ങളിലേക്കുള്ള കടന്നുകയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഇത് ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആസൂത്രിത നീക്കമാണെന്നും കെസിവൈഎം പ്രവര്‍ത്തകര്‍ പറഞ്ഞു. ഫാ. തോമസ് കളത്തില്‍, സച്ചിന് പുളിക്കക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരേ കെസിവൈഎമ്മിന്റെ പ്രതിഷേധജ്വാല
12:43 AM Oct 01, 2022 | Deepika.com