തേർത്തല്ലി: വിട്ടുവീഴ്ച്ചാ മനോഭാവവും സാമൂഹിക സഹവർത്തിത്വവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി വാരത്തിൽ വേറിട്ടൊരു കാമ്പയിനുമായി സജീവ് ജോസഫ് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ. 'ഫൊർഗീവ്നെസ് ഈസ് ഹാപ്പിനെസ് ' കാമ്പയിനിന്റെ ഇരിക്കൂർ നിയോജക മണ്ഡലതല ഉദ്ഘാടനം ഇന്ന് തേർത്തല്ലി മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ നിർവഹിക്കും.
മനസിൽ ഉണങ്ങാതെ കിടക്കുന്ന മുറിവുകളും ദേഷ്യങ്ങളുമാണ് പിന്നീട് പകയും വിദ്വേഷവും നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത്. അതിനാൽ ദേഷ്യം എന്ന വികാരത്തെ മനസിൽ നിന്നും വേരോടെ പിഴുതെറിഞ്ഞു കൊണ്ട് സന്തുഷ്ടരും സഹിഷ്ണുതാ വാദികളുമായ സമൂഹത്തെ സൃഷ്ടിക്കുക എന്ന വീക്ഷണത്തോടു കൂടിയാണ് 'ഫൊർഗീവ്നെസ് ഈസ് ഹാപ്പിനെസ് ' കാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്. ഒക്ടോബർ ഒന്ന് മുതൽ ഏഴ് വരെയാണ് കാമ്പയിൻ നടത്തുന്നത്. സ്കൂൾ കോളജ് വിദ്യാർഥികളെ ഉൾപെടുത്തിയുള്ള ജനകീയ കാമ്പയിനിൽ മണ്ഡലത്തിലെ എല്ലാ വിദ്യാർഥികളും പങ്കുചേരണമെന്ന് എംഎൽഎ അഭ്യർഥിച്ചു.
ഗാന്ധിജയന്തി വാരത്തിൽ വേറിട്ടൊരു കാമ്പയിനുമായി ദിശാദർശൻ
12:38 AM Oct 01, 2022 | Deepika.com