ചെറുപുഴ: വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ പണം ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ ഏൽപ്പിച്ചു. ചുണ്ട കല്ലംപ്ലാവ് സ്വദേശിയായ എം. ദിനേശ്കുമാറാണ് തനിക്ക് കളഞ്ഞു കിട്ടിയ 76,000 രൂപ ചെറുപുഴ പൊലീസിനെ ഏൽപ്പിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ ഓട്ടോറിക്ഷയിൽ പോകുമ്പോൾ വാഴക്കുണ്ടത്ത് റോഡിൽ വച്ചാണു പണം ലഭിച്ചത്. ഉടൻ തന്നെ മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികളെയും വിവരമറിയിച്ചു.
തുടർന്ന് മുൻ പഞ്ചായത്തംഗം സി. രാമചന്ദ്രനെയും കൂട്ടി ചെറുപുഴ സ്റ്റേഷനിൽ എത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ പി.സി. സഞ്ജയ് കുമാർ തുക ഏറ്റുവാങ്ങി.
കളഞ്ഞുകിട്ടിയ പണം ഓട്ടോ ഡ്രൈവർ പോലീസ് സ്റ്റേഷനിൽ ഏൽപിച്ചു
12:38 AM Oct 01, 2022 | Deepika.com