വാഹനറാലി സംഘടിപ്പിച്ചു
12:38 AM Oct 01, 2022 | Deepika.com
തളിപ്പറമ്പ്: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് ഫയര്‍ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സര് സയിദ് കോളജ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി വാഹന റാലിയും സൗഹൃദ ഫുട്ബോള്‍ മത്സരവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ വാഹന റാലി തളിപ്പറമ്പ് സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ഫയര്‍ സ്റ്റേഷന് പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി സര് സയിദ് കോളജിന് സമീപം സമാപിച്ചു. തുടര്‍ന്നു നടന്ന സൗഹൃദ ഫുട്ബോള്‍ മത്സരം പ്രഫ. ലൂസി റെമി കിക്കോഫ് ചെയ്തു. മത്സരത്തില്‍ സ്റ്റാഫ് അസോസിയേഷന് ടീം വിജയികളായി. ചടങ്ങില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി. അജയന്, പ്രഫ. പി.സി. സിദ്ദീഖ്, ഡോ. മുംതാസ്, പി.കെ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.