ലഹരിമുക്ത കാമ്പസ്: വിളംബര ജാഥ നടത്തി
12:38 AM Oct 01, 2022 | Deepika.com
പൈസക്കരി: പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ലഹരിമുക്ത കാമ്പസ് കർമപദ്ധതി ഉദ്ഘാടനത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. പൈസക്കരി സെന്റ് മേരീസ് യുപി സ്കൂളിലെയും ദേവമാത ഹൈസ്കൂളിലേയും വിദ്യാർഥികളും അധ്യാപകരും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തിയ വിളംബര ജാഥ ജനശ്രദ്ധ ആകർഷിച്ചു. യുപി സ്കൂൾ മുഖ്യാധ്യാപകൻ സോജൻ ജോർജ്, ഹൈസ്കൂൾ മുഖ്യാധ്യാപകൻ എൻ.വി. മാത്യു എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 10ന് കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ലഹരിമുക്ത ക്യാമ്പസ് കർമ പദ്ധതി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ലഹരിക്കെതിരെയുള്ള കർമപദ്ധതി വിശദീകരിക്കും. ദേവമാതാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ. നോബിൾ ഓണംകുളം, എന്നിവർ പങ്കെടുക്കും.