ശ്രീകണ്ഠപുരം: ഇരിക്കൂർ ബിആർസിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ വിദ്യാഭ്യാസ ഉപജില്ലയിലെ യുപി, ഹൈസ്കൂൾ അധ്യാപകർക്കായി നടത്തുന്ന ലഹരി വിമുക്ത കേരളം അധ്യാപക പരിവർത്തന പ്രവർത്തനത്തിന് തുടക്കമായി.
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനും ലഹരിവിമുക്ത സന്ദേശം നൽകുന്നതിന് തുടക്കം കുറിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലും മുതിർന്നവരിലും അഭികാമ്യമായ ആരോഗ്യശീലം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ലഹരി മുക്ത കേരളത്തിന്റെ ഉദ്ഘാടനം ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ കെ.വി. ഫിലോമിന നിർവഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പ്രൊജക്ട് കോ -ഓർഡിനേറ്റർ ടി.വി.ഒ. സുനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. അധ്യാപകരായ സോണി മാത്യു, അഖിൽ മാത്യു എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
അധ്യാപക പരിവർത്തനത്തിന് തുടക്കമായി
12:38 AM Oct 01, 2022 | Deepika.com