ഇരിട്ടി: വന്യജീവി ആക്രമണങ്ങളിൽ നിന്ന് ആറളം ഫാമിനെ രക്ഷിക്കുക, ആനമതിൽ നിർമാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യങ്ങളുയർത്തി ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടി ഓഫീസിലേക്ക് സിപിഎം ഏരിയാ കമ്മിറ്റി മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു.
ആദിവാസികളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണം അനിവാര്യമാണെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഇത് മനുഷ്യജീവന്റെ നിലനിൽപ്പിന്റെ വിഷയമാണ്. ആദിവാസികളെ സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ജയരാജൻ പറഞ്ഞു.
വൈൽഡ് ലൈഫ് വാർഡൻ ഓഫീസ് പടിക്കൽ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ. മോഹനൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.പുരുഷോത്തമൻ, കെ. ശ്രീധരൻ, കെ. മോഹനൻ, പി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ആറളത്തെ വന്യജീവി ആക്രമണം: സിപിഎം മാർച്ച് നടത്തി
12:36 AM Oct 01, 2022 | Deepika.com