കളമശേരി: കൊച്ചി സർവകലാശാല കാമ്പസിൽ സ്ഥാപിക്കുന്ന സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ ടർഫ് ഉൾപ്പെടെയുള്ള കായിക സൗകര്യവികസന പദ്ധതികളുടെ നിർമാണോദ്ഘാടനം ഇന്ന്. കായിക മന്ത്രി വി. അബ്ദുറഹ്മാൻ പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. സംസ്ഥാനത്തെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കളമശേരി മണ്ഡലത്തിൽ സ്റ്റേഡിയം ഒരുക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി 10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
പദ്ധതിക്ക് ഭരണാനുമതി നൽകി സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഇലവൻസ് ഫുട്ബോൾ ടർഫ്, ഫിറ്റ്നസ് സെന്റർ, ക്രിക്കറ്റ് പ്രാക്ടീസ് പിച്ചുകൾ, ലാൻഡ്സ്കേപ്പിംഗ് പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. എം.വിജിൻ എംഎൽഎ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കായിക വകുപ്പ് ഡയറക്ടർ പ്രേം കൃഷ്ണൻ, ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
കൊച്ചി സർവകലാശാല സ്റ്റേഡിയം നിർമാണോദ്ഘാടനം ഇന്ന്
12:24 AM Oct 01, 2022 | Deepika.com