നെടുമ്പാശേരി : അത്താണി ടൗണിൽ വഴി തെറ്റി അലഞ്ഞുതിരിഞ്ഞു നടന്ന കോൽക്കത്ത സ്വദേശി റിസ്വാൻ എന്ന ബാലനെ നെടുമ്പാശേരി പഞ്ചായത്തംഗം ജോബി നൽക്കരയുടെ നേതൃത്വത്തിൽ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു. പച്ചാളത്ത് താമസിക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. എന്നാൽ ഈ വിവരങ്ങളൊന്നും കുട്ടിയിൽ നിന്ന് ലഭ്യമായില്ല.
നെടുമ്പാശേരി പോലീസ് കൊൽക്കത്തയിലെ ചൈൽഡ് ലൈനുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഇവർ പച്ചാളത്ത് ഉണ്ടെന്ന് മനസിലാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ മാതാപിതാക്കളുടെ അടുത്തുനിന്ന് കാണാതായത്. അത്താണി എയർപോർട്ട് റോഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തിയത്. മാതാപിതാക്കൾ എത്തുന്നവരെ കുട്ടിയെ കരിയാട്ടിലെ സിഎംസി കോൺവെന്റിലാണ് താമസിപ്പിച്ചത്.
വഴിതെറ്റിയെത്തിയ ബാലനെ മാതാപിതാക്കളെ ഏൽപ്പിച്ചു
12:24 AM Oct 01, 2022 | Deepika.com