കോതമംഗലം: മലയിൻകീഴ് ബൈപ്പാസിനേയും മലയിൻകീഴ് തൃക്കാരിയൂർ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. പഴയ കാളവയലിനു ചേർന്ന് പോകുന്ന റോഡിന് ദൈർഘ്യം അര കിലോമീറ്ററിൽ താഴെയാണ്.
കുഴികളുടെ എണ്ണം നോക്കിയാൽ തോടാണെന്നാണ് യാത്രക്കാർ പറയുന്നത്. ദിവസവും നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി പോകുന്നത്. സാന്ത്വനം സ്പെഷൽ സ്കൂളുകളിലേയും മറ്റ് സ്കൂളുകളിലെയും കുട്ടികളുമായി ബസുകളും ഇതിലെ സഞ്ചരിക്കുന്നുണ്ട്. ചെറുതുംവലുതുമായ നൂറിലേറെ കുഴികളാണ് റോഡിലുള്ളത്. റോഡ് തകർന്നതിനെത്തുടർന്ന് പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി
12:21 AM Oct 01, 2022 | Deepika.com