കോതമംഗലം : മാർത്തോമ്മ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന്റെ ഭാഗമായി കാൽനട തീർത്ഥാടകർ കോതമംഗലത്ത് നാളെ എത്തിച്ചേരുന്നതിനോടനുബന്ധിച്ച് എന്റെ നാട് ജനകീയ കൂട്ടായ്മ ആറിടത്ത് മൊബൈൽ മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കാരക്കുന്നം, കുത്തുകുഴി, ആയക്കാട്, ചേലാട്, കോഴിപ്പിളളി, നെല്ലിക്കുഴി എന്നിവിടങ്ങിലാണ് മൊബൈൽ മെഡിക്കൽ സംഘത്തെ ക്രമീകരിച്ചിട്ടുള്ളത്. അടിയന്തിര ആവശ്യത്തിന് ആംബുലൻസുകളുടെ സേവനവും സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ : 7594045755.
ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തു
കോതമംഗലം: കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലും പരിസരത്തും ഒരുക്കിയിട്ടുള്ള ദീപാലങ്കാരം ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ എന്നിവർ ചേർന്ന് സ്വിച്ച് ഓണ്‍ ചെയ്തു. നഗരസഭാംഗങ്ങളായ എ.ജി. ജോർജ്, ഷമീർ പനക്കൽ തുടങ്ങിയവർ പങ്കെടുത്തു. ഒന്‍പതു വരെ ദീപാലങ്കാരം ഉണ്ടായിരിക്കുമെന്നും പള്ളി അധികൃതർ അറിയിച്ചു.
ആറിടത്ത് എന്റെ നാട് മെഡിക്കൽ സംഘം
12:21 AM Oct 01, 2022 | Deepika.com