മൂവാറ്റുപുഴ: സമഗ്രശിക്ഷ കേരളയുടെ സഹായത്തോടെ പായിപ്ര ഗവ. യുപി സ്കൂളിൽ ആരംഭിക്കുന്ന വർണക്കൂടാരം മാതൃക പ്രീ പ്രൈമറി നവീകരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. പത്തുലക്ഷം ചെലവഴിച്ച് പൂർത്തിയാക്കുന്ന ഈ പദ്ധതിയിൽ ഉപജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാലയമാണ് പായിപ്ര ഗവ.യുപി സ്കൂൾ.
കുട്ടികൾക്കായി പാർക്ക്, ആക്ടിവിറ്റി റൂം, ആക്ടിംഗ് കോർണർ, ഡ്രോയിംഗ് കോർണർ, മ്യൂസിക് കോർണർ, റീഡിംഗ് കോർണർ, മാത്സ് കോർണർ, സയൻസ് കോർണർ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. വാർഡംഗം ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ എം.സി. വിനയൻ പ്രൊജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് നസീമ സുനിൽ, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, ഡിംപിൾ പൗലോസ്, പി.ഇ. നൗഷാദ്, എ.കെ. പ്രസാദ്, ഷാജഹാൻ പേണ്ടാണം, ഷെമീന ഷഫീഖ് എന്നിവർ പ്രസംഗിച്ചു.
പായിപ്ര ഗവ. യുപി സ്കൂളിൽ പ്രീ പ്രൈമറി നവീകരണ പദ്ധതി നിർമാണോദ്ഘാടനം
12:21 AM Oct 01, 2022 | Deepika.com