മൂവാറ്റുപുഴ: പഞ്ചായത്തംഗത്തിനും സഹോദരനും മർദ്ദനമേറ്റതായി പരാതി. ആവോലി പഞ്ചായത്ത് മൂന്നാം വാർഡംഗം കെ.കെ. ശശിക്കും സഹോദരൻ കെ.കെ. രാജനും നേരെയാണ് ആക്രമണമുണ്ടായത്.
രണ്ടാർ കാപ്പിൽതാഴം പഞ്ചായത്ത് റോഡിന്റെ വശത്തുമുള്ള സ്ഥലത്ത് വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിൽ പഞ്ചായത്തംഗത്തിനും സഹോദരനും അനുകൂലമായി കഴിഞ്ഞ ദിവസം കോടതി വിധി വന്നിരുന്നു.
ഇന്നലെ രാവിലെ ഈ സ്ഥലത്ത് അനധികൃതമായി കയറി രണ്ടാർ ചെന്തലംകുന്നേൽ ഷിയാസ് നിർമാണം നടത്താൻ ശ്രമിച്ചെന്നും, ഇത് ചോദ്യം ചെയ്ത കെ.കെ. രാജനെ ഷിയാസിന്റെ സുഹൃത്തുക്കളായ അബിൻസ് മൂസ, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. മർദനം തടയാൻ ശ്രമിച്ച പഞ്ചായത്തംഗം കെ.കെ. ശശിയേയും ഇവർ മർദിച്ചു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസ് കേസെടുത്തു.
പഞ്ചായത്തംഗത്തിനും സഹോദരനും മർദനമേറ്റതായി പരാതി
12:21 AM Oct 01, 2022 | Deepika.com