കൊതവറ: സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം നടന്നു. ബാങ്ക് ഹാളിൽ നടന്ന വാർഷിക യോഗത്തിൽ ബാങ്ക് പ്രസിഡന്റ് സി.ടി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു.
പ്രവർത്തന റിപ്പോർട്ടും കണക്കും ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ അവതരിപ്പിച്ചു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് പ്രസിഡന്റ് സി.ടി. ഗംഗാധരൻനായർ കാഷ് അവാർഡ് വിതരണം ചെയ്തു.
തുടർന്നു 25 ശതമാനം ലാഭവിഹിതം വിതരണോദ്ഘാടനം മുതിർന്ന അംഗത്തിനു കൈമാറി ബാങ്ക് പ്രസിഡന്റ് സി.ടി ഗംഗാധരൻനായർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.ജി. ജയൻ, ഭരണ സമിതി അംഗങ്ങളായ കെ. ബിനിമോൻ, പി.എം. സേവ്യർ, വി.എം. അനിയപ്പൻ, ജോഷി ജോസഫ് , കെ.വി. പ്രകാശൻ, ശ്രീദേവി സന്തോഷ്, ബീന മുരുകാനന്ദൻ, ഷീബ ഷാൻ, കുര്യാക്കോസ് ദാസ്, ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കാഷ് അവാർഡ് നൽകി
11:55 PM Sep 30, 2022 | Deepika.com