വൈക്കം: നഗരസഭാ ഹോമിയോ ക്ലിനിക്കിനും നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാനും 10.5 സെന്റ് സ്ഥലം സൗജന്യമായി വിട്ടുനല്‍കി കണിയാംപറമ്പില്‍ ജോമി ലോനപ്പനും കുടുംബവും. മാതാപിതാക്കളായ കെ.ജെ. ലോനപ്പന്, മേരിക്കുട്ടി എന്നിവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് നഗരസഭ 14-ാം വാര്‍ഡിലെ മൂന്നര സെന്റ് സ്ഥലം ജോമി നഗരസഭയ്ക്കു കൈമാറിയത്.
ഇവിടെ ഹോമിയോ ക്ലിനിക്ക് നിര്‍മിക്കാനാണ് നഗരസഭയുടെ പദ്ധതി. ഇതോടൊപ്പം രണ്ട് കുടുംബങ്ങള്‍ക്ക് വീടുവയ്ക്കുന്നതിനായി മൂന്നര സെന്റ് വീതം സ്ഥലവും വിട്ടുനല്‍കി. ഹോമിയോ ക്ലിനിക്കിനുള്ള സ്ഥലത്തിന്റെ ആധാരം നഗരസഭാ ചെയര്‍പേഴ്സണ്‍ രാധിക ശ്യാമിനു ജോമി ലോനപ്പന് കൈമാറി. നിർധന കുടുംബങ്ങള്‍ക്കു വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തിന്റെ ആധാരം നഗരസഭാ കൗണ്‍സിലര്‍ കെ.പി. സതീശനും കൈമാറി.
നഗരസഭയ്ക്ക് 10.5 സെന്റ് സ്ഥലം സൗജന്യമായി നല്കി ജോമിയും കുടുംബവും
11:55 PM Sep 30, 2022 | Deepika.com