വൈക്കം: വേമ്പനാട്ടു കായൽ സംരക്ഷിക്കുക, പോള പായൽ ഉത്ഭവസ്ഥലത്തു വാരി വളമാക്കുക, തണ്ണീർമുക്കം ബണ്ട് തുറന്നിടുക, മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 15ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
തൃശൂർ, എറണാകുളം, കോട്ടയം,ആലപ്പുഴ ജില്ലകളിൽ പ്രചരണ ജാഥ നടത്തുന്നതിനും ജില്ലാ പ്രവർത്തകയോഗം തീരുമാനിച്ചു. വൈക്കം പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ പ്രവർത്തക യോഗം മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി.വി. പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ രമേശൻ, ഇ.ആർ. അശോകൻ, കെ.എൻ. നടേശൻ എന്നിവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളി പ്രതിഷേധ കൂട്ടായ്മ 15ന്
11:55 PM Sep 30, 2022 | Deepika.com