കോട്ടയം: വയോമിത്രം പദ്ധതിയുടെ 11-ാം വാര്‍ഷികവും ലോക വയോജനദിനാഘോഷവും ഇന്ന് രാവിലെ ഒമ്പതിന് സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളില്‍ നടക്കും. നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
നഗരസഭാ ഉപാധ്യക്ഷൻ ബി. ഗോപകുമാര്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സിന്ധു ജയകുമാര്‍, ബിന്ദു സന്തോഷ്കുമാര്‍, എബി കുന്നേല്‍പറമ്പില്‍, പി.ആര്. സോന, കെ. ശങ്കരന്, കൗണ്‍സിലര്‍മാരായ എം.പി. സന്തോഷ് കുമാര്‍, ഷീജ അനില്‍, ടി.ആര്. അനില്‍കുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ശ്വേത ഏബ്രഹാം, വിനയ പ്രദീപ്, കോളജ് പ്രിന്‍സിപ്പല്‍ വര്‍ഗീസ് സി. ജോഷ്വാ തുടങ്ങിയവര്‍ പങ്കെടുക്കും.
വയോമിത്രം പദ്ധതി വാര്‍ഷികവും ലോക വയോജനദിനാഘോഷവും
11:53 PM Sep 30, 2022 | Deepika.com