നെടുമങ്ങാട് : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. ശാരിക അധ്യക്ഷയായി. രശ്മി ഗോപി രക്തസാക്ഷി പ്രമേയവും ശ്രീജ ഷൈജു ദേവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം.സി. ജോസഫൈൻ അനുശോചനം സരിത ഷൗക്കത്തലിയും രാധാദേവി അനുശോചനം ബിന്ദു ഹരിദാസും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ. ഷൗക്കത്തലി, ജി. സ്റ്റീഫൻ എംഎൽഎ, സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസൻ കോടി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എൻ. സീമ, എം.ജി. മീനാംബിക, കെ.എസ്. സലീഖ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ്. പുഷ്പലത, സബിത ബീഗം, പി.കെ. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം
11:50 PM Sep 30, 2022 | Deepika.com