നെടുമങ്ങാട്: ചെല്ലാംകോട് ശ്രീപുതുമംഗലം ദേവീക്ഷേത്രത്തിലെ പൂജവയ്പ്പും വിദ്യാരംഭവും 3,4,5 തീയതികളിൽ നടക്കും. മൂന്നിന് വൈകുന്നേരം അഞ്ചിന് പൂജവയ്പ്പ്, നാലിന് വൈകുന്നേരം അഞ്ചിന് ആയുധ പൂജ, വാഹന പൂജ, അഞ്ചിന് രാവിലെ ഏഴിന് വിദ്യാരംഭം. ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ചക്രപാണി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കും. ഒൻപതിനു കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാസരസ്വതി പൂജയും നടക്കും.
നെടുമങ്ങാട്: മേലാംകോട് ദേവീ ക്ഷേത്രത്തിലെ വിജയദശമിയും വിദ്യാരംഭവും നാളെ മുതൽ അഞ്ച് വരെ നടക്കും. രണ്ടിന് വൈകുന്നേരം ആറിന് പൂജവയ്പ്പ്. മൂന്നിന് ദുർഗാഷ്ടമി. നാലിന് മഹാനവമി വൈകുന്നേരം ആറിന് വാഹന പൂജ. അഞ്ചിന് രാവിലെ 7.30ന് പൂജയെടുപ്പ്, എട്ടിന് വിദ്യാരംഭം, വൈകുന്നേരം ഏഴിന് ഭഗവതി സേവയും നടക്കും
നെടുമങ്ങാട്: നെട്ടയിൽ മണക്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ വിജയദശമി മഹോത്സവം 3,4,5 തീയതികളിൽ നടക്കും. മൂന്നിന് രാവിലെ 5.30ന് നിർമാല്യ ദർശനം, പതിവ് പൂജകൾ. വൈകുന്നേരം 5.30 ന് പൂജവയ്പ്പ്. 6.30ന് ചുറ്റുവിളക്ക്, ദീപാരാധന. നാലിന് രാവിലെ 5.30ന് നിർമാല്യ ദർശനം, പതിവ് പൂജകൾ. എട്ടിന് ദേവിമാഹാത്മ്യ പാരായണം, 8.30ന് ആയുധ പൂജവയ്പ്. അഞ്ചിന് രാവിലെ 5.30ന് നിർമാല്യ ദർശനം, പതിവ് പൂജകൾ. 8.30 ന് പൂജയെടുപ്പ്, വിദ്യാരംഭം. ഒൻപതിന് സമൂഹ പൊങ്കാല.12ന് അന്നദാനം. വൈകുന്നേരം 4.30ന് വിദ്യാമന്ത്രാർച്ചന. 6.30ന് ചുറ്റുവിളക്ക്, ദീപാരാധന.
വെഞ്ഞാറമൂട് : പിരപ്പൻകോട് വേട്ടക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവും വിദ്യാരംഭവും നടക്കും. രണ്ടിന് വൈകുന്നേരം ആറിനു പൂജവയ്പ്പ്, നാലിനു വൈകുന്നേരം 5.30ന് ആയുധപൂജ. അഞ്ചിനു രാവിലെ 7.40 പൂജയെടുപ്പ്, 8.15 മുതൽ വിദ്യാരംഭം കവി വിഭു പിരപ്പൻകോട് ആദ്യാക്ഷരം കുറിപ്പിക്കും.
പാലോട് : നന്ദിയോട് പച്ചയിൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്നും നാളെയും വിശേഷാൽ പൂജ നടക്കും. മൂന്നിന് വൈകുന്നേരം പുസ്തക പൂജ, ദുർഗാപൂജ എന്നിവ നടക്കും.നാലിന് വൈകുന്നേരം ലക്ഷ്മീ പൂജ, വിശേഷാൽ ലക്ഷ്മീപൂജ, ആയുധ പൂജ. അഞ്ചിന് രാവിലെ ഗണപതിഹോമം ഏഴ് മുതൽ വിദ്യാരംഭം. തുടർന്ന് സരസ്വതി പൂജ, വാഹന പൂജ വൈകുന്നേരം വിശേഷാൽ ദേവി പൂജ. വിദ്യാരംഭത്തിന് ഹരിനന്ദനം കല്ലയം രാജേഷ് പോറ്റി നേതൃത്വം നൽകുമെന്ന് ക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി അറിയിച്ചു
വിതുര: ചായം ഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ആരംഭിച്ചു. വിജയദശമി ദിനത്തിലാണ് സമാപനം. ഉത്സവദിവസങ്ങളിൽ ദേവീപൂജ, തമ്പുരാൻ പടുക്ക, ഭാഗവത പാരായണം, ലളിതാസഹസ്ര നാമജപം, സംഗീതാർച്ചന എന്നിവ നടക്കും. മൂന്നിന് വൈകുന്നേരം അഞ്ചിന് പുസ്തകപൂജ. നാലിന് വൈകുന്നേരം ആറിന് ആയുധ, വാഹനപൂജ. അഞ്ചിന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം.
വിതുര: കുളമാൻകോട് മഹാദേവ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ഇന്ന് ലക്ഷ്മീപൂജ, നാളെ സരസ്വതി പൂജ എന്നിവ നടക്കും. മൂന്നിന് വൈകുന്നേരം പുസ്തകപൂജ. നാലിന് രാവിലെ ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, മഞ്ഞൾ പൊങ്കൽ നിവേദ്യം, വൈകുന്നേരം വാഹന, ആയുധപൂജ. അഞ്ചിന് രാവിലെ ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, വിദ്യാരംഭം, സമൂഹ പൊങ്കാല, ഭാഗവത പാരായണം.
പാലോട് : വെമ്പിൽ മണലയം ശിവക്ഷേത്രത്തിലെ ഈ വർഷത്തെ പൂജവെയ്പും വിദ്യാരംഭവും രണ്ട് മുതൽ അഞ്ചു വരെ നടക്കും. ക്ഷേത്ര മേൽശാന്തി സന്തോഷ് കുമാർ പോറ്റി നേതൃത്വം നൽകും.നാളെ വൈകുന്നേരം പൂജവയ്പും, നാലിന് മഹാനവമി ദിനത്തിൽ ആയുധ പൂജയും, വിജയദശമി ദിവസമായ അഞ്ചിന് രാവിലെ പൂജയെടുപ്പും തുടർന്ന് ഏഴ് മുതൽ വിദ്യാരംഭം.
ക്ഷേത്രങ്ങളിൽ നവരാത്രി ഉത്സവം തുടങ്ങി
11:50 PM Sep 30, 2022 | Deepika.com