വെള്ളറട : കാരക്കോണം സോമര്‍വെല്‍ സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലോക വയോജന ദിനത്തോടനുബന്ധിച്ച് സൗജന്യ നേത്ര ചികിത്സയും തിമിര ശസ്ത്രക്രിയ ക്യാമ്പും ഇന്ന് ആരംഭിക്കും.
ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്ന് മുതല്‍ പത്തുവരെയാണ് വിപുലമായ ഈ ചികിത്സാസേവന ക്യാമ്പ് നടത്തുന്നത്.
ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി താക്കോല്‍ദ്വാര തിമിര ശസ്ത്രക്രിയ, പ്രമേഹംമൂലം നഷ്ടമായ കാഴ്ച പരിശോധന, ലേസര്‍ ചികിത്സ, രക്തസമ്മദം മൂലം ഉണ്ടാകുന്ന ഗ്ലൂക്കോമ, കുട്ടികള്‍ക്കുള്ള നേത്ര പരിശോധനയും ഗുണ നിലവാരമുള്ള ലെന്‍സ് ഉള്‍പ്പെടെയുള്ള ചികിത്സകൾ ഈ ദിവസങ്ങളില്‍ സൗജന്യമായിരിക്കും.
നേത്ര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ കൊറോണ ടെസ്റ്റ് നടത്തേണ്ടതും അതിന്റെ ചെലവ് മാത്രം രോഗി വഹിക്കേണ്ടതുമാണ്.
മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി ഈ ദിവസങ്ങളില്‍ ജനറല്‍ മെഡിസിന്, ന്യൂറോളജി, കാര്‍ഡിയോളജി, നെഫ്രോളജി, യൂറോളജി, ഓര്‍ത്തോ, ഇഎന്‍ടി, ജനറല്‍ സര്‍ജറി, മനോരോഗ വിഭാഗം ചര്‍മരോഗ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ മുതിര്‍ന്നവര്‍ക്കായുള്ള ചികിത്സാക്യാമ്പിന് നേതൃത്വം നല്‍കും.
സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് ഇന്ന് ആരംഭിക്കും
11:50 PM Sep 30, 2022 | Deepika.com