തിരുവനന്തപുരം : ലഹരി ഉപയോഗം വില്‍പ്പന തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ഒരു ക്ലിക്കിലൂടെ അധികാരികളെ അറിയിക്കാം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭാസ സൗഹൃദ പദ്ധതി "കാട്ടാല്‍ എഡ്യുകെയ'റിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് പിടിഎ സ്റ്റുഡന്റ് കെയര്‍ ആപ്പ് വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. ഇതിനായി പ്രൊഫൈല്‍ ഹോം പേജില്‍ തന്നെ "റിപ്പോര്‍ട്ട് അബ്യൂസ്' എന്ന ഓപ്ഷന് സജ്ജീകരിച്ചിട്ടുണ്ട്.
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും സംബന്ധിക്കുന്ന പരാതിക്ക് പുറമെ, ഫോട്ടോ, വീഡിയോ എന്നിവയും ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്. വിവരങ്ങള്‍ കൈമാറുന്ന വ്യക്തിയുടെ സ്വകാര്യത ഉറപ്പുവരുത്തും. സംസ്ഥാന പോലീസ് വകുപ്പിന്റെ "യോദ്ധാവ്' ആപ്പുമായി ഇന്റഗ്രേറ്റ് ചെയ്താണ് ഈ സൗകര്യം നടപ്പിലാക്കിയിരിക്കുന്നത്. കൂടാതെ, ഐ.ബി. സതീഷ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റിയും സ്ഥിതിഗതികള്‍ വിലയിരുത്തും.
ലഹരി വിരുദ്ധ യജ്ഞത്തിന് "കാട്ടാല്‍ എഡ്യൂകെയര്‍' ആപ്പ്
11:50 PM Sep 30, 2022 | Deepika.com