തിരുവനന്തപുരം: മലയാളം നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും കുട്ടികളെയും മുതിര്‍ന്നവരെയും പഠിപ്പിക്കുന്ന ലളിതം മലയാളം മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പുതിയ ബാച്ചുകള്‍ നവംബര്‍ ആറിന് ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471 2330338; 94953 02858; 98471 25794 .
ബോധവത്കരണ
ക്ലാസ് സംഘടിപ്പിച്ചു
കഴക്കൂട്ടം : തിരുവനന്തപുരം സിറ്റി ജനമൈത്രി പോലീസ് കഴക്കൂട്ടത്ത് ഡിജിറ്റൽ യുഗത്തിൽ സ്ത്രീകളും കുട്ടികളും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.കഴക്കൂട്ടം സൈബർ സിറ്റി എ.സിപി സി.എസ്.ഹരി ഉദ്ഘാടനം ചെയ്തു.നിർഭയ സ്റ്റേറ്റ് കോ-ഒാർഡിനേറ്റർ ശ്രീല മേനോൻ ക്ലാസ് നയിച്ചു.കഴകൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീൺ അധ്യക്ഷനായി.നെർക്കോട്ടിക് സെൽ എസിപി ഷീൻതറയിൽ, ജനമൈത്രി ബീറ്റ് ഓഫീസർ എസ്. സജി, കൗൺസിലർ എൽ.എസ്. കവിത, ഫ്രാക്ക് ജനറൽ സെക്രട്ടറി ആർ. ശ്രീകുമാർ , പ്രസിഡന്റ് ആർ. രഘുനാഥൻ നായർ , എപി എസ്. നായർ എന്നിവർ പ്രസംഗിച്ചു.
്രവേശനം ആരംഭിച്ചു
11:26 PM Sep 30, 2022 | Deepika.com