വിഴിഞ്ഞം : മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം മുന്നോട്ട്. പൂർണ പിന്തുണയുമായി മുംബൈയിൽ നിന്ന് ഓക്സിലറി ബിഷപ്പും സംഘവുമെത്തി. 46-ാം ദിവസമായ ഇന്നലത്തെ നിരാഹാര സമരത്തിന് പുതുക്കുറിച്ചി ഇടവകയിലെ തീരദേശ ജനത നേതൃത്വം നൽകി.
ഫാ. കിരൺ മാർക്കോസ് , സജൻ സാജു , സതീഷ് ഇവാനിയോസ്,ക്ലീറ്റസ് അലക്സാണ്ടർ ഉൾപ്പെടെ ഒന്പതു പേർ നിരാഹാരമനുഷ്ടിച്ചു.
ഇവർക്ക് ഐക്യദാർഢ്യവുമായി മുംബൈ ഒക്സീലിയറി ബിഷപ് ആൽവിൻഡിസിൽവ, ഫാ. ജോസഫ് ഗൊൺസാൽവസ്, റവ.ഡോ.ഇറോണിമൂസ് മൈക്കിൾ, ജോഷി റോബർട്ട്, വിൻസന്റ് ,ക്രിസ്തുദാസ് ,വാർഡ് കൗൺസിലർ പനി അടിമ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം സമരം: മുംബൈയിൽ നിന്ന് ഓക്സിലറി ബിഷപ്പും സംഘവുമെത്തി
11:26 PM Sep 30, 2022 | Deepika.com