തൊടുപുഴ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ജില്ലയിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിൽനിന്നായി
മലയാളത്തിൽ സാക്ഷരരാകാൻ 2000 പേർ. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്തുകളിൽ സംഘാടകസമിതി രൂപീകരിച്ചു.
ജില്ലയിൽ 5000 പേരെ സാക്ഷരരാക്കാൻ ഉദ്ദേശിച്ചാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം പദ്ധതി നടപ്പിലാക്കുന്നത്. മറയൂർ പഞ്ചായത്തിൽ സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് ഉഷ ഹെൻട്രി ജോസഫ് ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എം. അബ്ദുൾകരീം പദ്ധതി വിശദീകരിച്ചു. കാന്തല്ലൂർ പഞ്ചായത്തിൽ ചേർന്ന സംഘാടകസമിതി യോഗം വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ ഉദ്ഘാടനം ചെയ്തു.
സാക്ഷരരാകാൻ ഒരുങ്ങുന്നത് 2000 പേർ
11:08 PM Sep 30, 2022 | Deepika.com