കാമാക്ഷി: അജൈവ മാലിന്യ പരിപാലനത്തിൽ ഹരിതമിത്രം സ്മാർട്ട് ആപ്പ് നടപ്പാക്കി കാമാക്ഷി പഞ്ചായത്ത്. സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് നിർവഹിച്ചു. ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവ്, സംസ്കരണ വിവരങ്ങൾ എന്നിവ മൊബൈൽ ഫോണിലൂടെ അറിയാനുള്ള സംവിധാനമാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. അജൈവ പാഴ് വസ്തു ശേഖരണവും സംസ്കരണവും പരിപാലനവും കാര്യക്ഷമമാക്കാനാണ് ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പാക്കുന്നത്. ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കുന്ന സംവിധാനമാണ് ഹരിതമിത്രം. പദ്ധതിക്കു തുടക്കമിട്ട് പഞ്ചായത്തിലെ സ്ഥാപനങ്ങളിലും വീടുകളിലും ക്യു ആർ കോഡുകൾ പതിച്ചുതുടങ്ങി. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ് പതിക്കും.
യോഗത്തിൽ പഞ്ചായത്തംഗം റെനി റോയി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഷേർളി ജോസഫ്, ജിന്റു ബിനോയി, ചിഞ്ചുമോൾ ബിനോയി, റീന സണ്ണി, എം.ജെ. ജോണ്, റെജി മുക്കാടൻ, സോണി ചൊള്ളാമഠം, ചെറിയാൻ കക്കയം എന്നിവർ പ്രസംഗിച്ചു.
മാലിന്യ പരിപാലനം ഡിജിറ്റലാക്കി കാമാക്ഷി പഞ്ചായത്ത്
11:08 PM Sep 30, 2022 | Deepika.com