ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ ലോകഹൃദയ ദിനവും വയോജന ദിനവും വിപുലമായ സംഘടിപ്പിച്ചു.
ആരോഗ്യകരമായ ജീവിതത്തിന് ഒരു ചുവട് എന്ന സന്ദേശവുമായി പാറേല്‍പള്ളി മൈതാനത്തുനിന്നുമാരംഭിച്ച ജനകീയ റാലി ഡിവൈഎസ്പി സി.ജി. സനല്‍കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. സര്‍ഗക്ഷേത്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും പങ്കാളികളായി.
പൊതുസമ്മേളനം പ്രശസ്ത സിനിമാ താരം സ്മിനു സിജോ ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം, ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, സര്‍ഗക്ഷേത്ര സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രസിഡന്റ് ജോസ് ജോസഫ് നടുവിലേഴം, സിസ്റ്റര്‍ മെറീന എസ്ഡി, സിസ്റ്റര്‍ ലിന്‍സി റോസ് എസ്ഡി, പ്രഫ. ഷൈല ഐപ്, ഡോ. സജി ടി.എം., പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഡോ. അബ്ദുള്‍ ഖാദര്‍, ഡോ. ജോജി ബോബന് എന്നിവര്‍ ക്ലാസ് നയിച്ചു.
ലോകഹൃദയ, വയോജന വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ, പത്തനംതിട്ട, കോട്ടയം
ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ രക്തസമ്മര്‍ദ, ആരോഗ്യപരിശോധനകൾ ആരംഭിച്ചു.
പ്രസ്തുത സൗജന്യ പരിശോധന എട്ടുവരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ക്കു 9207846999 എന്ന നമ്പറില്‍ ബന്ധപ്പെടണം.
ഹൃദയ ദിനാചരണവും വയോജനദിനാചരണവും നടത്തി
11:01 PM Sep 30, 2022 | Deepika.com