അമ്പലപ്പുഴ: കരുമാടിയിൽ നാഗക്ഷേത്രത്തിനു നേരേ അക്രമം. നാഗശിലകൾ തകർത്ത ശേഷം ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞു.
തകഴി പഞ്ചായത്ത് ഒന്നാം വാർഡിൽ കരുമാടി കൂറ്റേഴത്ത് നാഗക്ഷേത്രത്തിനു നേരേയാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ അക്രമം നടത്തിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ പന്ത്രണ്ടുവർഷം മുൻപ് പുനഃപ്രതിഷ്ഠയും നടത്തിയിരുന്നു.
ഇന്നലെ രാവിലെ ദർശനത്തിന് ഭക്തർ എത്തിയപ്പോൾ ചാക്കിൽ നിറച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ഷേത്രപരിസരത്ത് നിക്ഷേപിച്ചതായും നാഗവിഗ്രഹങ്ങൾ ഇളക്കിമാറ്റിയിട്ടിരിക്കുന്നതായും കണ്ടു. ഹരിത കർമസേന വഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിക്ഷേപിച്ചതാകാമെന്ന് ഭക്തജനങ്ങൾ പറയുന്നു.
ഇതിനു മുമ്പ് സമീപത്തെ നാഗനാട് ദേവീക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു. ഇതേ ത്തുടർന്ന് അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയെങ്കിലും പ്രതികളെ കണ്ടെത്താൻ പോലീസും തയാറായില്ല. അക്രമത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ഹൈന്ദവ സംഘടകൾ മുന്നറിയിപ്പു നൽകി.
കരുമാടിയിൽ നാഗക്ഷേത്രത്തിനു നേരേ അക്രമം, നാഗശിലകൾ തകർത്തു
11:01 PM Sep 30, 2022 | Deepika.com