കട്ടപ്പന: കാഞ്ചിയാർ വെള്ളിലാംകണ്ടത്ത് കൽത്തൊട്ടി ഹോളിഫാമിലി പള്ളിയുടെ കീഴിലുള്ള നേർച്ചപ്പെട്ടി കുത്തിത്തുറന്ന് ആയിരം രൂപയോളം മോഷ്ടിച്ചു. നേർച്ചപ്പെട്ടിയുടെ പുറകുവശത്തുള്ള ചെറിയ വാതിൽ പൊളിച്ചാണ് പണം അപഹരിച്ചത്.
പാലാക്കട മുത്തിയമ്മ മഹാദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറക്കാനും ശ്രമമുണ്ടായി. കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചു.
സെന്റ് ജോസഫ് കോളജിൽ
ദേശീയ കോണ്‍ഫറൻസ്
മൂലമറ്റം: സെന്റ് ജോസഫ് കോളജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെയും അന്തർദേശീയ സംഘടനയായ ഗ്ലോബൽ എത്തിക്സ് നെറ്റ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ കോണ്‍ഫറൻസ് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് അനഘ ജെ. കോലത്ത് ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഡോ. തോമസ് ജോർജ് വേങ്ങാലുവക്കൽ സിഎംഐ, പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, റവ. ഡോ. ജോസ് നന്തിക്കര, റവ. ഡോ. ജോമോൻ കൊട്ടാരത്തിൽ, റോബി മാത്യു, ഡോ. ഇ.ആർ. അലക്സ്എന്നിവർ പ്രസംഗിച്ചു.
നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം
10:40 PM Sep 30, 2022 | Deepika.com