പാലാ: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജില്‍ നടന്ന സി.വി. ജേക്കബ് മെമ്മോറിയല്‍ ഓള് കേരള ഇന്റര്‍ കൊളീജിയറ്റ് വോളിബോള്‍ ടൂര്‍ണമെന്റില്‍ പാലാ സെന്റ് തോമസ് കോളജ് ആതിഥേയരായ സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരിയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി (സ്കോർ: 25-23, 19-25, 25-22, 25-16).
സെന്റ് തോമസ് ആദ്യ മത്സരത്തില്‍ സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറയെയും സെമിഫൈനലില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെയും നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.
പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയായ ആകാശ് എസ്. കുമാറിനെ മികച്ച സെറ്ററായും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ഹേമന്തിനെ മികച്ച അറ്റാക്കറായും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അതുലിനെ മികച്ച യൂണിവേഴ്സല്‍ പ്ലേയറായും തെരഞ്ഞെടുത്തു.
പാലാ സെന്റ് തോമസ് കോളജ് ചാമ്പ്യന്മാര്
10:35 PM Sep 30, 2022 | Deepika.com