മുക്കൂട്ടുതറ: ലഹരി ഉപയോഗത്തിലൂടെ വ്യാപിക്കുന്ന മാരക നാശങ്ങൾ വിശദമാക്കി ബോധവത്കരണം നടത്തേണ്ടതിന്റെ കാര്യകാരണങ്ങൾ കുട്ടികളോടു പറഞ്ഞു വനിതാ എക്സൈസ് ഓഫീസർ. ഭാവി തലമുറയെ ലഹരിക്കെതിരേ അണിനിരത്താനുള്ള ചർച്ചയായി മാറി ക്ലാസ് മുറി.
മുക്കൂട്ടുതറ ഇടകടത്തി ഉമിക്കുപ്പ സെന്റ് മേരീസ് സ്കൂളിലാണ് വനിതാ എക്സൈസ് ഓഫീസർ കെ.എ. നയനയുടെ ക്ലാസ് ശ്രദ്ധേയമായി മാറിയത്.
സമൂഹത്തിൽ കുട്ടികളിലൂടെ ലഹരിവിരുദ്ധ പ്രവർത്തനം നടത്തുന്നതിനുള്ള പരിശീലന പരിപാടിയായിരുന്നു ക്ലാസ്. കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റിയുടെയും എരുമേലി എക്സൈസ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
നവരാത്രി ഉത്സവം
ആനിക്കാട്: പെരുന്നാട്ട് പരദേവതാ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഒരുക്കങ്ങളായി. ചടങ്ങുകൾക്ക് മേൽശാന്തി സി.എൻ. ശ്രീധരൻ നമ്പൂതിരി കാർമികത്വം വഹിക്കും. പൂജവയ്പ് നാളെ വൈകുന്നേരം ആറിനു നടക്കും.
ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകുന്നേരം പൂജവയ്പ്, വിജയദശമിനാളിൽ നാരായണമംഗലം വാസുദേവൻ മൂസതിന്റെ കാർമികത്വത്തിൽ വിദ്യാരംഭം.
എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ ഇന്നു വൈകുന്നേരം ആറിന് പഞ്ചാരിമേളം, നാളെ വൈകുന്നേരം ഏഴിന് ഗ്രന്ഥം എഴുന്നള്ളിപ്പും പൂജവയ്പും. വിജയദശമിനാളിൽ കളത്തിൽ പെരികമന ഇല്ലം വിഷ്ണുനമ്പൂതിരിയുടെ കാർമികത്വത്തിൽ വിദ്യാരംഭം.
കുട്ടികൾക്കു ക്ലാസെടുത്ത് വനിതാ എക്സൈസ് ഓഫീസർ
10:32 PM Sep 30, 2022 | Deepika.com