കാഞ്ഞിരപ്പള്ളി: ഐഎച്ച്ആർഡിയുടെ കീഴിൽ കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് എച്ച്എസ് കാമ്പസിൽ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ നിയന്ത്രിത സ്ഥാപനമായ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ സയൻസ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ട് ഹാജരാക്കണം. എസ്സി, എസ്ടി, ഒഇസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഫീസ് ഇളവ് ലഭിക്കും. ഫോൺ: 04828-206480, 7510789142.
തെരഞ്ഞെടുത്തു
കൊക്കയാർ: കൊക്കയാർ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സ്വർണലത അപ്പുക്കുട്ടനെയും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സ്റ്റാൻലി സണ്ണിയെയും തെരഞ്ഞെടുത്തു. ഇരുവരും കോൺഗ്രസ് അംഗങ്ങളാണ്. എൽഡിഎഫ് ഭരിക്കുന്ന ഇവിടെ സിപിഐയിലെ മോളി ഡൊമിനിക് വൈസ് പ്രസിഡന്റാവുകയും കോൺഗ്രസിലെ പി.വി. വിശ്വനാഥൻ പാർട്ടി മുൻ ധാരണപ്രകാരം രാജിവച്ചതിനെയും തുടർന്നാണ് തെരഞ്ഞെടുപ്പു നടന്നത്.
ജന്മദിന ഉത്സവം
മുക്കട: പൊയ്കയിൽ പി.ജെ. സഭാരാജിന്റെ ജന്മദിന ഉത്സവം ഒന്നുമുതൽ മൂന്നുവരെ മുക്കട രാജ്യസഭ നഗറിൽ നടത്തും. ഒന്നിന് രാവിലെ എട്ടിന് ഡിസിയുഎഫ് ചെയർമാൻ പൊയ്കയിൽ പി.ജെ. രാജ്മോഹൻ പതാകയുയർത്തും. രാത്രി എട്ടിന് പ്രാരംഭസമ്മേളനം അനുരാജ് ഉദ്ഘാടനം ചെയ്യും. രണ്ടിനു ആറിന് ജന്മദിന സമ്മേളനം ബി. അംബേയ്ത്ത് വെങ്കിടേഷ് ഉദ്ഘാടനം ചെയ്യും.
പകൽ കഥകളി
പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ നാലിന് 1.30ന് പകലരങ്ങിൽ ഉത്തരാ സ്വയംവരം മേജർസെറ്റ് കഥകളി നടത്തും. പുതിയകാവ് ദേവസ്വം നാട്യമണ്ഡലമാണ് അവതരണം.
ഡിഗ്രി സീറ്റൊഴിവ്
10:32 PM Sep 30, 2022 | Deepika.com