ബൈക്കപകടത്തിൽ യുവാവ് മരിച്ചു
10:22 PM Sep 30, 2022 | Deepika.com
കളമശേരി: ദേശീയപാതയിൽ ടി.വി.എസ് കവലയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം. ചാലക്കുടി നെല്ലിശേരി വീട്ടിൽ ജിജോ ജോർജിന്റെ മകൻ ജോയൽ ജിജോ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹയാത്രികൻ പരിക്കുകളോടെ കളമശേരി ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അമ്മ: ബെൻസി. സഹോദരി: ജിൽമി.