ചോറ്റാനിക്കര: ക്ഷീരകർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി. ചോറ്റാനിക്കര അയ്യങ്കുഴിപാടത്ത് ഓടിപ്പാട്ട് കുഞ്ഞന്റെ മകൻ ഒ.കെ. സുരേഷ് (56) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെ വീടിനടുത്തുള്ള മനയ്ക്കത്താഴം പാടത്ത് പുല്ലരിയാൻ പോയ സുരേഷ് ഉച്ചയായിട്ടും തിരികെ എത്തിയില്ല. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ സഹോദരൻ അന്വേഷിച്ച് പാടത്ത് എത്തിയപ്പോൾ സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം ഇന്നു രണ്ടിന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സിന്ധു. മക്കൾ: ഗൗതം, ഗൗരി. ചോറ്റാനിക്കര ക്ഷീര സഹകരണ സംഘം ബോർഡ് മെന്പറാണ്.
ക്ഷീരകർഷകൻ പാടത്ത് മരിച്ചനിലയിൽ
10:22 PM Sep 30, 2022 | Deepika.com