കാരാപറന്പ് ആവിലാസദൻ ആശ്രമ ദേവാലയ തിരുനാൾ ആറുമുതൽ
12:54 AM Sep 30, 2022 | Deepika.com
എടൂർ: കാരാപറമ്പ് ആവിലാസദൻ കർമ്മലീത്ത ആശ്രമദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ആറിന് തുടക്കമാകും. 20ന് സമാപിക്കും. ആറിന് വിശുദ്ധയുടെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്നതോടെ തിരുനാളിന് തുടക്കമാകും. അന്നത്തെ തിരുക്കർമങ്ങൾക്ക് ഒസിഡി മഞ്ഞുമ്മൽ പ്രോവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ.ബോസ്കോ കൊറയത്ത് മുഖ്യകാർമികത്വം വഹിക്കും. ഏഴിന് രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന രോഗസൗഖ്യ ആരാധനയ്ക്ക് ആശ്രമശ്രേഷ്ഠൻ ഫാ.റാഫ്സൺ പീറ്റർ മുഖ്യകാർമികനായിരിക്കും. എട്ടിന് രാവിലെ 6.30ന് ദിവ്യബലിയെ തുടർന്ന് കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ശുശ്രൂഷകൾ ആരംഭിക്കും. 12 മുതൽ 15 വരെയാണ് പ്രധാന തിരുനാൾ ദിനങ്ങൾ .12 ന് രാവിലെ 8.30 ന് ജപമാല.10.30 ന് ആശ്രമ ശ്രേഷ്ഠൻ ഫാ.റാഫ്സൺ പീറ്റർ കൊടിയേറ്റും. തുടർന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.സുഭാഷ് പരുത്തിയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ വചനസന്ദേശം നൽകും. തുടർന്ന് വാഹന വെഞ്ചരിപ്പ്. 13 ന് രാവിലെ 7.30 ന് പീഢാനുഭവ തിരുമണിക്കൂർ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഫാ.ഫ്രാൻസൺ ചേരമാൻതുരുത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. 14ന് രാവിലെ 8.30ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിക്കും. 10.30 ന് കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൻ പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് ഉരുൾ നേർച്ചയും ഉണ്ടായിരിക്കും. മുഖ്യ തിരുനാൾ ദിനമായ 15 ന് രാവിലെ 8.30 ന് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിക്കും.10.30 ന് ആശ്രമശ്രേഷ്ഠൻ ഫാ.റാഫ്സൺ പീറ്ററിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ പേരാവൂർ മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.തോമസ് കുഴിയാലിൽ വചനസന്ദേശം നൽകും. തുടർന്ന് വിശുദ്ധയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷണവും ഊട്ടുനേർച്ചയും. ഫാ.ജോസഫ് ഇളയിടത്ത്, ഡീക്കൻ ലോറൻസ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 20ന് പീഢാനുഭവ തിരുമണിക്കൂർ ശുശ്രൂഷകൾ.