ആലക്കോട്: തലശേരി അതിരൂപത സംരംഭവുമായ ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലക്കോട്, മേരിഗിരി, ചെറുപുഴ മേഖലകളിലെ മികച്ച കർഷകരെ പങ്കെടുപ്പിച്ച് ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തിൽ കാർഷിക ശില്പശാല സംഘടിപ്പിച്ചു. സ്പൈസസ് ബോർഡ് ഇടുക്കി അസിസ്റ്റന്റ് ഡയറക്ടർ വി.എം. ഷനീജ ഉദ്ഘാടനം നിർവഹിച്ചു. ടിഎസ്എസ്എസ് ആലക്കോട് റീജിയണൽ ഡയറക്ടർ ഫാ. ജോസഫ് ഈനാച്ചേരി അധ്യക്ഷത വഹിച്ചു. തോമസ് ജോൺ, ബാബു സക്കറിയാസ്, പുഷ്പ ആന്റോ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് (ഐഐഎസ്ആർ) കോഴിക്കോട് ബിപിഡി ബിസിനസ് മാനേജർ അബ്ദുൾ റസാഖ്, സ്പൈസസ് ബോർഡ് ഇടുക്കി രാജകുമാരി അസിസ്റ്റന്റ് ഡയറക്ടർ വി.എം. ഷനീജ, സീനിയർ ഫീൽഡ് ഓഫീസർ കൽപ്പറ്റ സ്പൈസസ് ബോർഡ് ആർ. രാജമാണിക്യം എന്നിവർ ക്ലാസെടുത്തു.
കാർഷിക ശില്പശാല സംഘടിപ്പിച്ചു
12:53 AM Sep 30, 2022 | Deepika.com