"ക​ണ്ണൂ​ർ ദ​സ​റ'​യി​ൽ ഒ​രു​മ​യു​ടെ ശം​ഖൊ​ലി​യു​മാ​യി കു​രു​ന്നു​ക​ൾ

12:52 AM Sep 30, 2022 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ 'ക​ണ്ണൂ​ര്‍ ദ​സ​റ' യു​ടെ നാ​ലാം ദി​വ​സ​ത്തെ സാം​സ്കാ​രി​ക സ​മ്മേ​ള​നം ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​പി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.പ്ര​മു​ഖ എ​ഴു​ത്തു​കാ​രി കെ.​പി. സു​ധീ​ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ റോ​ഷ്നി ഖാ​ലി​ദ്, ഇ.​വി.​ജി ന​മ്പ്യാ​ര്‍, ഇ. ​ടി. സാ​വി​ത്രി, പ​ന​യ​ന്‍ ഉ​ഷ , മേ​യ​ര്‍ ടി.​ഒ മോ​ഹ​ന​ന്‍, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി.​വി.​ജ​യ​സൂ​ര്യ​ന്‍, കെ. ​സീ​ത, കെ.​സി. രാ​ജ​ൻ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ത​ളാ​പ്പ് ഗ​വ. മി​ക്സ​ഡ് യു ​പി സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നൊ​രു​ക്കി​യ ഫ്യൂ​ഷ​ന്‍ ഡാ​ന്‍​സ് അ​ര​ങ്ങേ​റി. 12 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭാ​ഷ​യും വേ​ഷ​ങ്ങ​ളും സ​ന്നി​വേ​ശി​പ്പി​ച്ചു 101 വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച നൃ​ത്തം ശ്ര​ദ്ധേ​യ​മാ​യി. തു​ട​ർ​ന്ന് പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ജ​യ്ഗോ​പാ​ല്‍ ന​യി​ച്ച ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.