ഷൊർണൂർ : നിലന്പൂർ-ഷൊർണൂർ പാതയിൽ ഒക്ടോബർ ഒന്ന് മുതലുള്ള പുതുക്കിയ തീവണ്ടി സമയക്രമം. നിലന്പൂർ-ഷൊർണൂർ 5.30, നിലന്പൂർ-ഷൊർണൂർ 7 മണി, നിലന്പൂർ-ഷൊർണൂർ (തൃശൂർ)10.10ന്, നിലന്പൂർ-കോട്ടയം എക്സ്പ്രസ് 3.10, നിലന്പൂർ-പാലക്കാട് 4.10ന്, നിലന്പൂർ-ഷൊർണൂർ (തൃശൂർ) 8 മണി, നിലന്പൂർ- കൊച്ചുവേളി രാജ്യറാണി 10.30ന് സർവീസ് നടത്തും. കൊച്ചുവേളി-നിലന്പൂർ രാജ്യറാണി 4.10ന്, പാലക്കാട്-നിലന്പൂർ 7.10ന്, ഷൊർണൂർ-നിലന്പൂർ 9 മണി, കോട്ടയം-നിലന്പൂർ എക്സ്പ്രസ് 10.25ന്, ഷൊർണൂർ-നിലന്പൂർ 2.05ന്, ഷൊർണൂർ-നിലന്പൂർ 5.55ന്, കോയന്പത്തൂർ- ഷൊർണൂർ നിലന്പൂർ 8.10ന് സർവീസ് നടക്കും.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
പാലക്കാട്: നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നഗരസഭാ കൗണ്‍സിൽ യോഗത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പാലക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെയും കോടികളോളം ഫണ്ട് ലാപ്സാക്കിയ കെടുകാര്യസ്ഥതകെതിരെയും കൗണ്‍സിൽ യോഗം നടക്കുന്പോൾ ഹാളിൽ ബാനറുമായി എത്തി യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിക്കുകയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് സദാം ഹുസൈൻ അധ്യക്ഷനായി. എം. പ്രശോഭ്, സി.നിഖിൽ, എച്ച്.ബുഷറ, നവാസ് മാങ്കാവ്, അരുണ്‍ പ്രസാദ് കല്ലേപ്പുള്ളി, ലക്ഷ്മണൻ എസ്പിഎം, ഇക്ബാൽ മുഹമ്മദ്, എച്ച്.അഷറഫ്, മഹേഷ് കുമാർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്കി.
നിലന്പൂർ-ഷൊർണൂർ പാതയിൽ ട്രെയിൻ സർവീസ് ഒക്ടോബർ ഒന്ന് മുതൽ
12:34 AM Sep 30, 2022 | Deepika.com