ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന​യും ജ​പ​മാ​ല റാ​ലി​യും

12:34 AM Sep 30, 2022 | Deepika.com
അ​ഗ​ളി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് താ​വ​ളം ഫെ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി വി​മു​ക്ത അ​ട്ട​പ്പാ​ടി​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന​യും ജ​പ​മാ​ല റാ​ലി​യും നാ​ളെ ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ​യാ​ണ് ദി​വ്യ കാ​രു​ണ്യ ആ​രാ​ധ​ന​യും ജ​പ​മാ​ല റാ​ലി​യും. ഫാ.​ജി​തി​ൻ വേ​ലി​ക്ക​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു പു​ര​ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫാ.​ജോ​യ് ചീ​ക്ക​പ്പാ​റ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ഫാ.​ജോ​മി​സ് കൊ​ട​ക​ശേ​രി​ൽ പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ക്കും. വി​കാ​രി ഫാ.​ജോ​ണ്‍ മ​രി​യ വി​യാ​നി, അ​സി.​വി​കാ​രി ഫാ.​ഹെ​ൽ​ബി​ൻ മീ​ന്പ​ള്ളി​ൽ, സി​എം​എ​ൽ ഫെ​റോ​ന ഡ​യ​റ​ക്ട​ർ ഫാ.​നി​ലേ​ഷ് തു​രു​ത്തു​വേ​ലി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ബേ​ബി ക​ണം​കൊ​ന്പി​ൽ, സോ​ജ​ൻ കൊ​ണ്ട​ര​കാ​ട്ട്, സി​എം​എ​ൽ ഫൊ​റോ​ന ആ​നി​മേ​റ്റ​ർ മ​ത്താ​യി ഉൗ​ടു​പു​ഴ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും സ​ന്യ​സ്ത​രും വി​കാ​രി​മാ​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും ല​ഹ​രി വി​മു​ക്ത അ​ട്ട​പ്പാ​ടി​ക്കു​ള്ള പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ക്കും.