കോയന്പത്തൂർ : കിണത്തുക്കടവിനു സമീപം സ്വകാര്യ ബെഡ് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. കിണത്തുക്കടവിന് സമീപം താമരക്കുളം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ബെഡ് നിർമാണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇരുപതിലധികം തൊഴിലാളികൾ ഈ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ട്.
ബെഡുകൾ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ അവിടെ സൂക്ഷിച്ചിരുന്ന ബെഡുകളും അസംസ്കൃത വസ്തുക്കളും കത്തിനശിച്ചു.
പൊള്ളാച്ചി, കിണത്തുകടവ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീയണച്ച് തീ നിയന്ത്രണ വിധേയമാക്കി. ഈ തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചതായി പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അപകടകാരണം അന്വേഷിച്ചുവരികയാണ്.
സ്വകാര്യ ബെഡ് നിർമാണ ഫാക്ടറിയിൽ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം
12:31 AM Sep 30, 2022 | Deepika.com