ചങ്ങനാശേരി: നവീകരിച്ച മാന്നില തിരുക്കുടുംബ ദേവാലയ പുനഃസമര്‍പ്പണവും ഇടവദിനാചരണവും നാളെ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനത്തിലും ആര്‍ച്ച്ബിഷപ് അധ്യക്ഷത വഹിക്കും.
ഷംഷാബാദ് രൂപത നിയുക്ത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് സഹകാര്‍മികനായിരിക്കും. രണ്ടിന് രാവിലെ ഏഴിന് അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാനയര്‍പ്പിക്കും. വികാരി ഫാ. ജോസഫ് പാറയ്ക്കല്‍ സഹകാര്‍മികനായിരിക്കും.
മാന്നില തിരുക്കുടുംബ ദേവാലയ പുനഃസമര്‍പ്പണം നാളെ
12:24 AM Sep 30, 2022 | Deepika.com