ചങ്ങനാശേരി: ക്രൈസ്തവര്‍ തങ്ങളുടെ ആരാധനദിവസവും പുണ്യവുമായി കരുതുന്ന ഞായറാഴ്ച പ്രവര്‍ത്തിദിനമാക്കി വിശ്വാസസമൂഹത്തിന്റെ ഭരണഘടനാനുസൃതമായ ആരാധന സ്വാതന്ത്ര്യം നിഷേധിക്കാനുള്ള സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ചങ്ങനാശേരി ആത്മതാ കേന്ദ്രത്തില്‍ ചേര്‍ന്ന അതിരൂപത ആത്മതാ-കെസിബിസി മദ്യവിരുദ്ധ സമിതി അടിയന്തര യോഗം. സര്‍ക്കാര്‍ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
യോഗം മദ്യവിരുദ്ധ സമിതി റീജണല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ഉ്ഘാടനം ചെയ്തു.
അതിരൂപത പ്രസിഡന്റ് ജെ.ടി. റാംസെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍, അതിരൂപത ഭാരവാഹികളായ ടി.എം. മാത്യു, ബോബിച്ചന് പുത്തന്‍പറമ്പില്‍, കെ.പി. മാത്യു കടന്തോട്ട്, ജോസി കല്ലുകളം, ഷാജി വാഴേപ്പറമ്പില്‍, പാപ്പച്ചന് നേര്യംപറമ്പില്‍, ബിജു കൊച്ചുപുര, ജോണ്സണ് കൊച്ചുതറ, ട്രീസാ മാത്യു, ലൗലി മാളിയേക്കല്‍, ലൈസാമ്മ തുണ്ടുപറമ്പില്‍, റോസമ്മ കാടാശേരി എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം
12:24 AM Sep 30, 2022 | Deepika.com