ചങ്ങനാശേരി: ളാപ്പാലം കനാലിനു കുറുകെയുള്ള പെരുമ്പുഴക്കടവ്-പൂവം റോഡില്‍ പെരുമ്പുഴക്കടവിലും പാറയ്ക്കലും നക്രാല്‍ പുതുവലിലും ഒഴുക്കു തടസം മാറ്റാന്‍ പദ്ധതി. ഈ മൂന്നുസ്ഥലങ്ങളിലും പൈപ്പ് കള്‍വര്‍ട്ട് സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പാറയ്ക്കല്‍, നക്രാല്‍ പുതുവല്‍ റോഡിനടിയിലെ കല്‍വര്‍ട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.
പെരുമ്പുഴക്കടവ് റോഡിലെ പൈപ്പ് കള്‍വര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ തിങ്കളാഴ്ചവരെ പെരുമ്പുഴക്കടവ്-പൂവം റോഡില്‍ ഗതാഗതം നിരോധിച്ചതായി മേജര്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഗതാഗതം നിരോധിക്കുന്നതിനാല്‍ ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റേഷനില്‍നിന്നും പൂവത്തേക്കുള്ള ബസ് തിങ്കളാഴ്ചവരെ പെരുമ്പുഴക്കടവുവരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്നു കൾവര്‍ട്ടുകള്‍ നിര്‍മിക്കുന്നത്.
പെരുമ്പുഴക്കടവ്-പൂവം റോഡില്‍ തിങ്കളാഴ്ചവരെ ഗതാഗതനിരോധനം
12:24 AM Sep 30, 2022 | Deepika.com