പേരൂർക്കട: പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും ഭീതി പരത്തിക്കൊണ്ട് സഞ്ചരിച്ച ബൈക്ക് വട്ടിയൂർക്കാവ് എസ്ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറോടുകൂടി കാച്ചാണി ജംഗ്ഷനു സമീപത്തുനിന്നാണ് രൂപമാറ്റം വരുത്തി സൈലൻസർ ഇല്ലാത്ത നിലയിൽ കണ്ടെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തത്.
അമിതമായി ശബ്ദം ഉണ്ടാക്കിക്കൊണ്ട് അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്ക് നിരവധി വഴിയാത്രികർക്ക് ഭീഷണി ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ ബൈക്കിന് നമ്പർ പ്ലേറ്റില്ലെന്നും വ്യക്തമായി. വട്ടിയൂർക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
രൂപമാറ്റം വരുത്തിയ ബൈക്കിൽ സഞ്ചാരം; ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു
12:21 AM Sep 30, 2022 | Deepika.com