അധ്യാപക ഒഴിവ്
12:20 AM Sep 30, 2022 | Deepika.com
തിരുവനന്തപുരം : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സിബിഎസ്ഇ സ്കൂളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് പിജിടി ഫിസിക്സ് വിഷയം പഠിപ്പിക്കാന്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തിനുള്ള നിയമനത്തിന് വാക്ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. എംഎസ്സി ഫിസിക്സ്, ബിഎഡ്, സെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഇംഗ്ലീഷ് സംസാരിക്കുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. ഒരൊഴിവാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി, മതം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകർപ്പുകൾ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10 ന് സ്കൂളില്‍ എത്തേണ്ടതാണെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9946476343.